India

ഹിമാചലിൽ മഞ്ഞിടിഞ്ഞ് സൈനികൻ മരിച്ചു; അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു

ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് സൈനികൻ മരിച്ചു. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചൽ പ്രദേശിൽ മഞ്ഞിടിച്ചിലിൽ അകപ്പെട്ട് സൈനികൻ മരിച്ചു. കിന്നൗർ ജില്ലയിലെ നാംഗ്യ മേഖലയിലായിരുന്നു അപകടം. അപകടത്തിൽ അഞ്ച് സൈനികർ ഇവിടെ കുടുങ്ങിയിട്ടുണ്ട്. ഒരാളെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് ശക്തമായ മഞ്ഞിടിച്ചിലിൽ ആറ് സൈനികർ കുടുങ്ങിയത്. ഇന്ത്യ-ചൈന അതിർത്തിയിൽ ഷിപ്പി ലാ മേഖലയിൽ വിന്യസിച്ച സൈനികരാണ് അപകടത്തിൽപ്പെട്ടത് .

പ്രദേശത്ത് ഇന്തോ–ടിബറ്റൻ പൊലീസ് ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടക്കുകയാണ്. സഹായത്തിനായി ജില്ലാ പൊലീസുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

വീണ്ടും 110 ഡോളര്‍ കടന്ന് എണ്ണവില; ഇന്ധന വില കൂട്ടുമോ?

പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില്‍ നടത്തിയത് വലിയ പോരാട്ടം, ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍

ചെന്നൈയില്‍ കനത്ത മഴ; ഒറ്റ മണിക്കൂറില്‍ 100 മില്ലിമീറ്ററിന് മുകളില്‍ മഴ, വിമാനസര്‍വീസുകള്‍ തടസപ്പെട്ടു