ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

താമസസ്ഥലത്തു വീണു ഗുരുതരമായി പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്.
Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested.
കോരാണി സനില്‍, ബാലഗോപാല്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവ് കോരാണി സനിലിന്റെ (65) മരണം മര്‍ദനമേറ്റെന്ന് പൊലീസ്. സംഭവത്തില്‍ മകന്‍ ബാലഗോപാലിനെ (34) ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുന്നേയാണ് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇന്നലെയാണ് സനല്‍ മരിച്ചത്.

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കട്ടിലില്‍ നിന്ന് വീണതല്ല മരണകാരണം മര്‍ദനമേറ്റതാണെന്ന് മനസ്സിലാകുന്നത്. സനിലും ബാലഗോപാലും ആറ്റിങ്ങല്‍ പാലസ് റോഡിലെ ശ്രീലക്ഷ്മി എന്ന വീട്ടില്‍ വാടകയ്ക്കാണു താമസിച്ചിരുന്നത്.

ഒരാഴ്ച മുന്‍പ് സനില്‍ വീട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ട ജോലിക്കാരി അറിയിച്ചതനുസരിച്ചു സുഹൃത്തുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താമസസ്ഥലത്തു വീണു ഗുരുതരമായി പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു സനില്‍ അംഗമായ ഹോട്ടല്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ പൊലീസില്‍ നേരിട്ടെത്തി അറിയിച്ചു. അന്വേഷണത്തെ തുടര്‍ന്നു പൊലീസ്, ജോലിക്കാരിയുടെ മൊഴി വാങ്ങി കേസെടുത്തു.

ആശുപത്രിയില്‍ മകന്‍ ബാലഗോപാലായിരുന്നു സനിലിനു കൂട്ടിരുന്നത്. സനില്‍ മരിച്ചെന്ന വിവരം ലഭിച്ചയുടന്‍ പൊലീസ് ആശുപത്രിയിലെത്തി ബാലഗോപാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാണു മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ മനസിലായതോടെ ബാലഗോപാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണു മര്‍ദിച്ചതെന്നാണ് സൂചനയെന്നു പൊലീസ് പറഞ്ഞു. തലയുടെ വലതു വശത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. 5 വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും കഴുത്തിനു പരുക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് താമസസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested.
പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില്‍ നടത്തിയത് വലിയ പോരാട്ടം, ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍
Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested.
അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested.
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Summary

Dispute over phone recharge; death of Kerala Congress (Scaria) leader ruled a murder, son arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com