India

'ഹേമമാലിനിയെക്കാള്‍ മെച്ചം അനുരാഗ് താക്കൂറിന്റെ അഭിനയമാണ്'; ട്രോള്‍, വീഡിയോ

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരത്ത് നടന്ന ശുചീകരണ ജോലിയാണ് ഹേമമാലിനിയെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടികൊടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന നടി ഹേമമാലിനിയുടെ പല പ്രവൃത്തികളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അരിവാളുമായി പാടത്ത് ഇറങ്ങി കൊയ്യാന്‍ കൂട്ടുനില്‍ക്കുന്നത് മുതല്‍ മഥുരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സമയത്ത് പ്രചാരണം കൊഴുപ്പിക്കാന്‍ ഹേമമാലിനി നടത്തിയ പല പരിശ്രമങ്ങളും ട്രോളുകളായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ വീണ്ടും പരിഹാസത്തിന് വിധേയയാരിക്കുകയാണ് നടി. 

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരത്ത് നടന്ന ശുചീകരണ ജോലിയാണ് ഹേമമാലിനിയെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടികൊടുത്തിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനൊടൊപ്പം ചൂല് ഉപയോഗിച്ച് പാര്‍ലമെന്റ് പരിസരം വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. എന്നാല്‍ ഹേമമാലിനി ചൂല് പിടിച്ച രീതിയും ചെയ്യുന്ന പ്രവൃത്തിയുമാണ് സോഷ്യല്‍മീഡയില്‍ പരിഹാസത്തിന് ഇടയാക്കിയിരിക്കുന്നത്. അനുരാഗ് താക്കൂര്‍ ജോലിയില്‍ ആത്മാര്‍ത്ഥതയോടെ ഇടപെടുമ്പോള്‍, പ്രതീകാത്മകമായി ചൂല് പിടിച്ചിരിക്കുന്ന രീതിയിലാണ് ഹേമമാലിനിയെ ദൃശ്യങ്ങളില്‍ കാണുന്നത്.

ഈ ദൃശ്യങ്ങള്‍ക്ക് ചുവടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. അനുരാഗ് താക്കൂര്‍ ഹേമമാലിനിയെക്കാള്‍ നന്നായി അഭിനയിക്കുന്നുണ്ട് എന്നിങ്ങനെ തുടങ്ങി നിരവധി ട്രോളുകളാണ് കമന്റുകളായി പ്രവഹിക്കുന്നത്. പാര്‍ലമെന്റ് ഇതിനോടകം തന്നെ വൃത്തിയായി കിടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞ് ഇവിടെയല്ല വൃത്തിയാക്കേണ്ടത് എന്ന് ഇവരെ ഓര്‍മ്മിപ്പിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്