India

ഹോംവര്‍ക്ക് ചെയ്തില്ല, 11-ാം ക്ലാസുകാരനെ ഇരുമ്പു ദണ്ഡു കൊണ്ട് അടിച്ചു, അധ്യാപികയ്‌ക്കെതിരെ കേസ്

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് താന്‍ ഹോംവര്‍ക്ക് ചെയ്യാതിരുന്നതെന്നും മുന്‍ദിവസങ്ങളില്‍ അവധി എടുത്തിരുന്നെന്നും കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ബാര്‍മര്‍ (രാജസ്ഥാന്‍): പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഇരുമ്പു ദണ്ഡു കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി. ഹോംവര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അധ്യാപിക ക്രൂരമായി മര്‍ദ്ധിച്ചെന്ന് കുട്ടി മൊഴി നല്‍കി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.

ഡോങ്കര്‍ വിദ്യാപിത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് താന്‍ ഹോംവര്‍ക്ക് ചെയ്യാതിരുന്നതെന്നും അസുഖമുള്ളതിനാല്‍ മുന്‍ദിവസങ്ങളില്‍ അവധി എടുത്തിരുന്നെന്നും കുട്ടി പറഞ്ഞു. ഇക്കാര്യങ്ങള്‍ അധ്യാപികയോട് പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെ മറ്റ് കുട്ടികളുടെ മുന്‍പില്‍ വച്ച് തന്നെ അടിക്കുകയായിരുന്നെന്ന് കുട്ടി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

മകന്‍ വീട്ടില്‍ കരഞ്ഞുകൊണ്ട് എത്തിയപ്പോള്‍ മാതാപിതാക്കള്‍ സംഭവം തിരക്കുകയായിരുന്നു. കാര്യമറിഞ്ഞ ഉടന്‍ സ്‌കൂളിലെത്തി അന്വേഷിച്ചെങ്കിലും നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്‌തോളൂ എന്നായിരുന്നു അധികൃതരുടെ മറുപടിയെന്ന് കുട്ടിയുടെ അമ്മ പറയുന്നു. തന്റെ മകന്‍ പഠനത്തില്‍ പിന്നോട്ടല്ലെന്നും പത്താം ക്ലാസില്‍ 83ശതമാനം മാര്‍ക്ക് നേടിയിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍്ത്തു.

വിദ്യാര്‍ഥിയുടെ ദേഹത്ത് മര്‍ദ്ധനമേറ്റതിന്റെ പാടുകളുണ്ടെന്നും വൈദ്യ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ അടിക്കാനുള്ള അധികാരം ആര്‍ക്കും ഇല്ലെന്നും ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT