India

ഹോംവര്‍ക്ക് ചെയ്യാത്തനിന് ആണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് വള ധരിപ്പിച്ചു: അധ്യാപകനെതിരെ അന്വേഷണം

ഇതിനായി അധ്യാപകന്‍ ആണ്‍കുട്ടികള്‍ക്ക് ക്ലാസിലെ പെണ്‍കുട്ടികളുടെ വളകള്‍ ഊരി വാങ്ങി നല്‍കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഹോംവര്‍ക്ക് ചെയ്യാതെ സ്‌കൂളില്‍ വന്ന ആണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് പെണ്‍കുട്ടികളുടെ വള ധരിപ്പിച്ചതായി പരാതി. മെഹസാന ജില്ലയിലെ ഗവണ്‍മെന്റ് പ്രൈമറി നമ്പര്‍ 3 സ്‌കൂളിലെ അധ്യാപകനെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. 

ആറാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. മനുഭായ് പ്രജാപതി എന്ന അധ്യാപകന്‍, ഹോംവര്‍ക്ക് ചെയ്യാത്തിന് ശിക്ഷയായി ആണ്‍കുട്ടികളോട് പെണ്‍കുട്ടികള്‍ ധരിക്കുന്ന വളകള്‍ ധരിക്കാന്‍ ആവശ്യപ്പെട്ടു. 

ഇതിനായി അധ്യാപകന്‍ ആണ്‍കുട്ടികള്‍ക്ക് ക്ലാസിലെ പെണ്‍കുട്ടികളുടെ വളകള്‍ ഊരി വാങ്ങി നല്‍കുകയും ചെയ്തു. അധ്യാപകന്റെ നടപടിയില്‍ അപമാനിതരായ വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സ്‌കൂളില്‍ പോയില്ല. തങ്ങള്‍ക്ക് സ്‌കൂളില്‍ പോകാന്‍ നാണക്കേട് ആണെന്നാണ് ഇവര്‍ രക്ഷിതാക്കളോട് പറഞ്ഞത്. 

തുടര്‍ന്ന് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപിതനായ അധ്യാപകനെ നിര്‍ബന്ധിത അവധിയില്‍ അയച്ചിരിക്കുകയാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം