പ്രതീകാത്മക ചിത്രം 
India

​ഗർഭിണിയുടെ അടിവയറ്റിൽ ആഞ്ഞു ചവിട്ടി അക്രമികൾ; കുഞ്ഞിന് അത്ഭുത രക്ഷ

വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ അടിവയറ്റിൽ അക്രമികളുടെ ചവിട്ടേറ്റ ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ അടിവയറ്റിൽ അക്രമികളുടെ ചവിട്ടേറ്റ ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി. 30 കാരിയായ ശബാന പർവീണാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് പർവീണും കുടുംബവും ആക്രമിക്കപ്പെട്ടത്. ഡൽഹിയിലെ കരവാൾ നഗറിലാണ് സംഭവം നടന്നത്.   20 ഓളം അക്രമികൾ വീട്ടിലേക്ക് ഇരച്ചു കയറിയെത്തിയെന്നും മകനെ നിലത്തിട്ട് ചവിട്ടുകയും മക്കളെ ആക്രമിക്കുകയും ചെയ്തുവെന്നും പർവീണിന്റെ ഭർതൃ മാതാവ് നസീമ പറയുന്നു.

ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ പർവീണിനെയും അവർ ഇടിക്കുകയും അടിവയറിൽ തൊഴിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന് നസീമ വെളിപ്പെടുത്തി. ഇത് തടയുന്നതിനായി ഇടയ്ക്ക് കയറിയ നസീമയെയും സംഘം ആക്രമിച്ചു. അക്രമികൾ പോയതിനു പിന്നാലെ പര്‍വീണിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കൃത്യസമയത്ത് എത്തിച്ചതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ പറയുന്നു. ആശുപത്രിയിൽ നിന്നു പർവീണിനെ ഡിസ്ചാർജ് ചെയ്താൽ എവിടേക്ക് പോകുമെന്നറിയാതെ നിൽക്കുകയാണ് ഇവർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ അന്വേഷണം?; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി

ദുബൈയിൽ എയർ ടാക്സിയും ഡ്രൈവറില്ലാ കാറുകളും വരുന്നു, ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുക ലക്ഷ്യം

വെളിച്ചെണ്ണ വില കുറച്ചു; സപ്ലൈകോ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചു

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം: നിയന്ത്രണം വേണോ? പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം

'വിജയിക്കുന്നതിന് മുമ്പേ എംഎല്‍എ ഓഫീസ് തുറന്ന ആളാണ്, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞില്ലേ'; ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

SCROLL FOR NEXT