India

​രാഷ്ട്രീയ ലാഭത്തിന് വേണ്ടി മെനഞ്ഞെടുത്ത വാര്‍ത്ത; ഗാർഹിക പീഡന പരാതിയെക്കുറിച്ച് ബിപ്ലബ് കുമാറിന്റെ ഭാര്യ

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ താന്‍ ഗാര്‍ഹിക പീഡന പരാതി നൽകിയെന്ന വാർത്തകൾ തള്ളി ഭാര്യ നീതി ദേബ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ താന്‍ ഗാര്‍ഹിക പീഡന പരാതി നൽകിയെന്ന വാർത്തകൾ തള്ളി ഭാര്യ നീതി ദേബ്. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നീതി ചൂണ്ടിക്കാട്ടുന്നത്. ഒരുകൂട്ടം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതാണെന്നും അവര്‍ പോസ്റ്റിൽ ആരോപിക്കുന്നു. എന്നാൽ നീതി ദേബിന്‍റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

വില കുറഞ്ഞ പ്രചാരണ തന്ത്രമാണ് തന്‍റെ ഭര്‍ത്താവിനെതിരായ വാര്‍ത്തയെന്നാണ് നീതി ദേബ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിലര്‍ കരുതിക്കൂട്ടി മെനഞ്ഞെടുത്ത വാര്‍ത്തയാണിത്. തന്നോട് സ്നേഹമുണ്ടെങ്കില്‍ വാര്‍ത്ത വന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാന്‍ തയ്യാറാവണമെന്നും അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനോടുള്ള തന്‍റെ സ്നേഹം പരിധികളില്ലാത്തതും പരിശുദ്ധവുമാണ്. അത് മറ്റാരോടെങ്കിലും വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നീതി പറയുന്നു.

​ഗാര്‍ഹിക പീഡനം നേരിടുന്നെന്ന് കാണിച്ച് നീതി ദേബ് വിവാഹ മോചന ഹര്‍ജി നല്‍കിയെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലാണ് പരാതി നല്‍കിയത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT