Kerala State Lottery Summer Bumper winner 
Kerala State Lottery results

സമ്മര്‍ ബംപര്‍; ഭാഗ്യവാന്‍ പരപ്പനങ്ങാടിയില്‍, ടിക്കറ്റെടുത്തത് പാലക്കാട് നിന്ന്

പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. പാലക്കാട് നിന്നും എടുത്ത ടിക്കറ്റിനാണ് പരപ്പനങ്ങാടി നെടുവ സ്വദേശി എന്‍ വി പത്മനാഭന് പത്ത് കോടി രൂപ സമ്മാനം ലഭിച്ചത്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി.

കഴിഞ്ഞ 26 നാണ് പത്മനാഭന്‍ ലോട്ടറിയെടുത്തത്. കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി പാലക്കാട് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിറങ്ങിയതിന് ശേഷമാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ രാവിലെയാണ് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്ന് പത്മനാഭന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശനിയാഴ്ചയായിരുന്നു സമ്മര്‍ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് നടന്നത്. പാലക്കാട് ജില്ലയിലെ ഏജന്റായ എസ്.മധുസൂദനന്‍ ആണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ച എസ് ബി 517026 എന്ന ടിക്കറ്റ് വിറ്റത്.

Kerala State Lottery Summer Bumper winner malappuram parappanangadi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

കാലവര്‍ഷം ദുര്‍ബലം; ഇന്നും നാളെയും അഞ്ചു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യത, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തില്‍ പ്രതീക്ഷ

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

'അമ്മയുടെ പ്രസിഡന്റാകാന്‍ അജു വര്‍ഗീസ് എന്നോട് പറഞ്ഞു, അവനാണ് യഥാര്‍ത്ഥ പവര്‍ ഗ്രൂപ്പ്'; ചിരി വിതറി ധ്യാന്‍ ശ്രീനിവാസന്‍

കുവൈത്തിന്റെ ആദ്യത്തെ ഗോള്‍ഡന്‍ റസിഡന്‍സി എംഎ യൂസഫലിക്ക്