Kerala

അച്ചന്‍കോവിലാറില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

അച്ചന്‍കോവിലാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

മാവേലിക്കര: അച്ചന്‍കോവിലാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്‌കൂബാ ടീം ആണ് മൃതദേഹം കണ്ടെത്തിയത്. പ്രായിക്കര പാലത്തിന് താഴെ വെച്ചാണ് കാണാതായത്. ചെറുകോല്‍ ഈഴക്കടവ് കണ്ടത്തില്‍ വിജയഭവത്തില്‍ പ്രഭാകരന്റെയും വിജയമ്മയുടെയും മകന്‍ മനോജ് പ്രഭാകര്‍(43) ആണ് മരിച്ചത്. 

മാവേലിക്കര മെക്‌സ് കോഓപ്പറേറ്റീവ് കോളജിലെ ഇംഗ്ലീഷ് അധ്യാപകനും സിപിഐഎം മാവേലിക്കര മുന്‍സിപ്പല്‍ ബ്രാഞ്ചംഗവുമായിരു മരിച്ച മനോജ്. ഞായറാഴ്ച രാത്രി 7.30ന് ഒരാള്‍ ആറ്റില്‍ മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാരാണ് അഗ്‌നിശമന സേനയെ അറിയിച്ചത്. 

രാത്രി ഏറെ വൈകിയും അഗ്‌നി ശമന സേനാംഗങ്ങളും  തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ കോട്ടയത്തുനിന്നും ആലപ്പുഴയില്‍ നിന്നും സ്‌കൂബാ ടീം എത്തി നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ 10.30 ന് പാലത്തിന് താഴെ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മാവേലിക്കര സ്‌റ്റേഷന്‍ ഓഫീസര്‍ എസ് താഹ, കോട്ടയം സ്‌റ്റേഷന്‍ ഓഫീസര്‍ കെ വി ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

രഞ്ജിയില്‍ കേരളം 395ന് പുറത്ത്; ജാര്‍ഖണ്ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ