Kerala

ഇഷ്ടം വോഡ്ക; ബിയറിന്റെ മണം ഇഷ്ടമല്ലെന്ന് സനുഷ

വിസ്‌ക്കിയോട് അത്ര പ്രിയമില്ല - ബിയറിനേക്കാള്‍ ഇഷ്ടം വൈനാണെന്നും ബിയറിന്റെ മണം ഇഷ്ടമല്ലെന്നു നടി സനുഷ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടി സനുഷ ചെറിയ ഇടവേളയ്ക്ക് ശേഷം കൊടിവീരനിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ശശികുമാര്‍ നായകാനാകുന്ന ചിത്രത്തില്‍ സനുഷയേ കൂടാതെ ഷംന കാസിമും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയിലാണ് അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍വെളിപ്പെടുത്തിയത്.

ഇഷ്ടം വോട്ക്കയാണെന്നും വിസ്‌ക്കിയോട് അത്ര പ്രിയമില്ലെന്നും ബിയറിനേക്കാള്‍ ഇഷ്ടം വൈനാണെന്നും സനുഷ പറഞ്ഞു. ബിയറിന്റെ മണം ഇഷ്ടമല്ല എന്നു പറഞ്ഞ സനുഷ, കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് 'നെക്സ്റ്റ് ക്വസ്റ്റ്യന്‍' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അച്ഛനും അമ്മയും ഈ അഭിമുഖം കാണാന്‍ ഇടവരരുതെയെന്നും സനുഷ കൂട്ടിച്ചേര്‍ത്തു. 

തനിക്ക് ആരോടും പ്രണയമില്ലെന്നു പറഞ്ഞ സനുഷ എറ്റവും ഇഷ്ടം തന്നെയാണെന്നു പറഞ്ഞു. വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്. അനിയനും ചില ടിപ്‌സുകളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു. 

കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സിനിമയില്‍ സനുഷയുടെ അരങ്ങേറ്റം. ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളിളിലൂടെ ബാലതാരമായി മലയാളികളുടെ പ്രിയപ്പെട്ട ബേബി സനുഷയായി മനം കവര്‍ന്നു സനുഷ.  മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി സനുഷ അഭിനയച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'