ഫയല്‍ ചിത്രം 
Kerala

കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കണ്ടെടുത്തത്. ചോഴിയാക്കോട് മുപ്പത്തടി പാലത്തിനടിയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

കവറില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

10 എണ്ണം ബുള്ളറ്റ് കെയ്‌സില്‍ വെച്ച രീതിയിലും നാലെണ്ണം പുറത്ത് കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടെടുത്തത്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഏത് ഇനം തോക്കില്‍ ഉപയോഗിക്കുന്ന ബുള്ളറ്റാണെന്ന് അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'