Kerala

'ഉഴവൂര്‍ വിജയന്‍ വെറും ജോക്കര്‍' ; അധിക്ഷേപിച്ച് മാണി സി കാപ്പന്‍

ഉഴവൂര്‍ വിജയനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരിച്ചെന്ന് കരുതി നിലപാടില്‍  മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അന്തരിച്ച എന്‍സിപി മുന്‍ സംസ്ഥാനപ്രസിഡന്റ് ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് പാര്‍ട്ടി ദേശീയ നേതാവ് മാണി സി കാപ്പന്‍. ഉഴവൂര്‍ വിജയന്‍ വെറും ജോക്കറാണ്. അദ്ദേഹത്തെപ്പോലെയുള്ള ജോക്കര്‍മാരെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഉഴവൂര്‍ വിജയനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദേശീയനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മരിച്ചെന്ന് കരുതി വിജയനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും എന്‍സിപി സംസ്ഥാന ട്രഷറര്‍ കൂടിയായ മാണി സി കാപ്പന്‍ വ്യക്തമാക്കി. 

പാര്‍ട്ടി നേതാക്കളുടെ ചീത്തവിളി കേട്ടതിലുള്ള മനഃപ്രയാസമാണ് ഉഴവൂര്‍ വിജയന്റെ ആകസ്മിക മരണത്തിന് കാരണമെന്ന വാദവും മാണി സി കാപ്പന്‍ തള്ളി. ചീത്തവിളി കേട്ടതിന്റെ കാരണത്താല്‍ ആരും മരിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. 

അതിനിടെ മാണി സി കാപ്പന്റെ പരാമര്‍ശത്തിനെതിരെ എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ രംഗത്തെത്തി. അന്തരിച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച മാണി സി കാപ്പന്‍ മാപ്പുപറയണമെന്ന് ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. എന്‍സിപിയില്‍ തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കുന്ന നേതാവാണ് മാണി സി കാപ്പന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്