Kerala

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തു വച്ചാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: 23 കിലോ കഞ്ചാവുമായി കണ്ണൂരില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തു വച്ചാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ സെബി, മെജോ, സുജിത്ത് എന്നിവരാണ് പിടിയിലായത്. വന്‍ തോതില്‍ കഞ്ചാവ് കടത്തിയതിന് ഇവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ കേസുകളുണ്ട്.

ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആന്ധ്രയില്‍ നിന്ന് കൊണ്ടു വന്ന് രണ്ടും മൂന്നും കിലോ വീതം ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഉച്ചയ്ക്ക് 12.30ഓടെയാണ് ഇവരെ പിടികൂടിയത്. 

പൊലീസിന്റെയും ജില്ല ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് ഇവരെ പൊക്കിയത്. ഓണം പ്രമാണിച്ച് കൂടുതല്‍ ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന വരും ദിവസങ്ങളിലും ശക്തമാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്