ചെന്നൈ: മക്കള് നീതി മയ്യം പാര്ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച നടന് കമല്ഹാസനു ആശംസയുമായി രജനികാന്ത്. കമലിനെ ജനങ്ങള് സ്വീകരിക്കുമെന്ന് രജനികാന്ത് പറഞ്ഞു. കാര്യപ്രാപ്തിയുള്ള വ്യക്തിയാണ്. ജനങ്ങളുടെ വിശ്വാസം കരസ്ഥമാക്കുന്നതിനു കമലിനു സാധിക്കും.
ഞങ്ങള് ഇരുവരുടെയും വിഭിന്നമായ പാതകളാണ്. പക്ഷേ ലക്ഷ്യം ഒന്നു തന്നെയാണ്. പൊതുജനങ്ങളുടെ നന്മയാണ് ഞങ്ങള് രണ്ടു പേരും ലക്ഷ്യമിടുന്നത്. ഈ മാസം 21 ന് കമല് നടത്തിയ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ചടങ്ങ് വളരെ മികച്ചതായിരുന്നുവെന്ന് രജനി പറഞ്ഞു.
പാര്ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷം വീണ്ടും കമല്ഹാസനു ആശംസകള് നേരുകയാണ് രജനികാന്ത്. നേരെത്ത രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് രജനികാന്തും അറിയിച്ചിരുന്നു. സ്വന്തം പാര്ട്ടി രൂപീകരിച്ച് മത്സരിക്കുമെന്നാണ് രജനിയുടെ നിലപാട്. ഒരുമിച്ച് പ്രവര്ത്തിക്കാനായി കമല്ഹാസന് രജനിയെ ക്ഷണിച്ചിരുന്നു. പക്ഷേ രജനി ഇതിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates