പ്രതീകാത്മക ചിത്രം 
Kerala

കാറില്‍ ടോറസ് ലോറിയിടിച്ച് അപകടം; നവവധു മരിച്ചു

കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: കാറില്‍ ടോറസ് ലോറിയിടിച്ച് കാര്‍ യാത്രക്കാരിയായ നവവധു മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19) മരിച്ചത്. ദേശീയപാത തിരുവിഴ കവലക്ക് സമീപം ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം. 

കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ തിരുവിഴയില്‍വെച്ച് എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി കാറില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിപ്പോയ കാര്‍ ഫയര്‍ഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയയെ എറണാകുളം മെഡിക്കല്‍ സെന്ററിലും കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് അനന്തുവിനെ (21) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശികളായ ജിയോയെ മെഡിക്കല്‍ സെന്ററിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് വിഷ്ണുപ്രിയ മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്