Kerala

കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫിയാണ് കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫിയാണ് കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് കേസ്. എട്ടും, പത്തും, പതിനൊന്നും വയസുളള കുട്ടികളാണ് പീഡനത്തിന് ഇരയായത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇരിട്ടി ചാക്കാട് നസ്‌റത്തുള്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനാണ് ഇയാള്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്്.

കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് മുഴക്കുന്നം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ നിന്നും മൊഴിയെടുത്തശേഷമായിരുന്നു പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ഇതിനുമുമ്പും ഇത്തരം സമാനമായ പീഡനത്തിന് കുട്ടികള്‍ ഇരയായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്