കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊറോണ ബാധിച്ച് ഒരു മലയാളി മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കൽ (44) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില് ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് മഹറൂഫിനെ ശൈഖ് ജാബിര് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ചത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും കുവൈത്തിലുണ്ട്.
93 ഇന്ത്യക്കാരടക്കം 242 പേര്ക്കാണ് ഇന്ന് കുവൈത്തില് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4619 ആയി. 33 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് 101 പേര് രോഗമുക്തരായി. ആകെ 1703 പേര്ക്ക് ഇതുവരെ കൊവിഡ് ഭേദമായിട്ടുണ്ട്. 2883 പേരാണ് ഇപ്പോള് ചികിത്സയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates