Kerala

കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മലയാളി മരിച്ചു

യുകെയിലെ ഡര്‍ബിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊറോണ ബാധയെ തുടര്‍ന്ന് യുകെയിലെ ഡര്‍ബിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി അന്തരിച്ചു. 46 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് നാലേകാലിനായിരുന്നു അന്ത്യം.

ഭാര്യ: അങ്കമാലി പീച്ചാനികാട് പാലായില്‍ അനു. മക്കള്‍: ജോണ്‍, മാര്‍ക്ക്. ഭാര്യയും മക്കളും യുകെയിലെ വീട്ടില്‍ നിരീക്ഷണത്തിലാണ്. അനു യുകെയില്‍ തന്നെ നേഴ്‌സായി ജോലിചെയ്യുകയാണ്. ഏഴ് വര്‍ഷത്തോളമായി ഇവര്‍ അവിടെയായിരുന്നു. കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡില്‍ മോളെപ്പറമ്പില്‍ മെഡിക്കല്‍സ് സ്ഥാപനമുടമയായിരുന്നു സിബി. പരേതരായ മാണിയുടെയും ഏലിയാമ്മയുടെയും മകനാണ് സിബി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ

സഞ്ജു 'സൂപ്പര്‍' സാംസണ്‍!!! വിൻഡീസിന് മുന്നിൽ 'റെക്കോർഡ്' സ്കോർ