Kerala

കോവിഡ് 19; തൃശൂർ സ്വദേശി ഷാർജയിൽ മരിച്ചു

കോവിഡ് 19; തൃശൂർ സ്വദേശി ഷാർജയിൽ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കോവിഡ് ബാധിച്ച് ഷാർജയിൽ മലയാളി മരിച്ചു. തൃശൂർ മതിലകം പുതിയകാവ്  സ്വദേശി പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടേയും മകൻ അബ്ദുൽ റസാഖ് (ഷുക്കൂർ 49) ആണ് മരിച്ചത്. 

ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു അബ്ദുൽ റസാഖ്. നേരത്തേ മുതൽ പ്രമേഹ ബാധിതനായിരുന്നു. റമസാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടെ ശരീര വേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ദുബായ് അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30ഓടെയായിരുന്നു മരണം. ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍