Kerala

ഡി സി ബുക്‌സിന് എഫ്‌ഐപി പുരസ്‌കാരങ്ങള്‍ 

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2019ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള  13 ദേശീയപുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിനു ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ 2019ലെ മികച്ച പുസ്തകനിര്‍മ്മിതിക്കും രൂപകല്പനക്കുമുള്ള  13 ദേശീയപുരസ്‌കാരങ്ങള്‍ ഡി സി ബുക്‌സിനു ലഭിച്ചു. 28 ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ജയമഹാഭാരതം, രാജാരവിവര്‍മ്മ-കൊളോണിയല്‍ ഇന്ത്യയുടെ ചിത്രകാരന്‍, കൊറ്റിയും കുറുക്കനും, വിക്രമാദിത്യ ആന്റ് വേതാള്‍, പശുവും പുലിയും, ദി ഷാഡോ ഓഫ് ദി സ്റ്റീം എഞ്ചിന്‍, പ്രാചീന-പൂര്‍വ്വ- മധ്യകാല ഇന്ത്യാചരിത്രം, ഒരുവട്ടംകൂടി: എന്റെ പാഠപുസ്തകങ്ങള്‍, ഇന്‍ഡിക, കണ്ടല്‍ക്കാടുകള്‍, കിരാസേ, മാസികാവിഭാഗത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ബിസിനസ് മാസിക എമര്‍ജിങ് കേരള എന്നിവയുമാണ് വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായത്. ഇന്ത്യയില്‍ എഫ് ഐ പിയുടെ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയത് ഡി സി ബുക്‌സ് ആണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി