Kerala

തിരുവനന്തപുരം ജില്ലയിൽ നാളെ അവധി

ജില്ലാ കളക്ടർ കെ ​ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടർ കെ ​ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് അവധി. 

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. കൊറോണ ഭീതിയുടെ പസ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പ് കർശന പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

പൊങ്കാല അടക്കം ഒരു ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അതു അനാവശ്യ പരിഭ്രാന്ത്രി പരത്തുന്നതിന് കാരണമാകുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.   പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോ​ഗ്യവകുപ്പ് ആലോചിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന