തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് ചൂണ്ടല്‍ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ പറമ്പിലെ മോട്ടോര്‍ പുരയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
പറമ്പില്‍ നാളികേരം ശേഖരിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ഒരു മാസത്തോളം പഴക്കമുളള മൃതദേഹം പുരുഷന്റേതാണെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. സമീപത്തുനിന്നും ഒരു കാവി വസ്ത്രം കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ആരെങ്കിലും മദ്യപിക്കാനായി എത്തിയതാകാമെന്നും സൂചനയുണ്ട്
മരണം പ്രളയത്തിന് മുന്‍പ് നടന്നതാകാമെന്നും പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായതിനാല്‍ പുറത്തറിയാന്‍ വൈകിയതാകാമെന്നുമാണ് പൊലീസ് കരുതുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പറമ്പിന് തൊട്ടടുത്ത് ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം തുടരുകയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates