Kerala

തൃശൂർ കൊലപാതകം; ഒരാൾ പിടിയിൽ

തൃശൂർ കൊലപാതകം; ഒരാൾ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: കഞ്ചാവ് കേസ് പ്രതി റഫീഖിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി ഷബീർ അലിയാണ് പിടിയിലായത്. പഴയന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 

തിരുവില്വാമല പട്ടിപ്പറമ്പിലാണ് ഒറ്റപ്പാലം സ്വദേശി റഫീഖ് (32) നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഞ്ചാവ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഇയാളുടെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിനും വെട്ടേറ്റിരുന്നു. 

കഞ്ചാവു വിൽപ്പനയിലെ പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാഴ്ചയ്ക്കിടെ തൃശൂർ ജില്ലയിൽ ഉണ്ടാകുന്ന ഒമ്പതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും