Kerala

ദമ്പതികളെ അവിടെത്തന്നെ താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

കുടിയിറക്കപ്പെട്ടവരെ അവരുടെ വീട്ടില്‍ തന്നെ പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തി നടപടിയെത്തുടര്‍ന്ന് രോഗികളായ വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. കുടിയിറക്കപ്പെട്ടവരെ അവരുടെ വീട്ടില്‍ തന്നെ പാര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. 

തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് ഒന്നരലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ ഇവരോട് ഒട്ടും കരുണയില്ലാതെ പെരുമാറിയത്. സംഭവത്തെത്തുടര്‍ന്ന് ക്ഷയ രോഗ ബാധിതരായ വൃദ്ധ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രിയിലെത്തി ഇവരെ സന്ദര്‍ശിച്ചു. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നത്. സംഭവത്തില്‍ കേസെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. 

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍