Kerala

'പച്ചമരത്തോട് ഇങ്ങനെയെങ്കില്‍ ഉണങ്ങിയതിന്റെ അവസ്ഥ എന്താകും?'

ആന്റണിയും മന്‍മോഹന്‍ സിങ്ങുമൊഴിച്ച് സകല കോണ്‍ഗ്രസുകാരും ജാഗ്രത!

Author : സമകാലിക മലയാളം ഡെസ്ക്

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി അഡ്വ. എ ജയശങ്കര്‍. അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിട്ടുപോകരുത്, പരസ്യ പ്രസ്താവന നടത്തരുത് എന്നൊക്കെയാണ് വ്യവസ്ഥകള്‍.

'രാജകുടുംബാംഗം, ശതകോടീശ്വരന്‍, ഹാര്‍വാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതില്‍ചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്കു ധൈര്യമുണ്ടായി. ജാമ്യം കിട്ടാന്‍ 106 ദിവസം വേണ്ടിവന്നു. പച്ചമരത്തോട് ഇങ്ങനെയെങ്കില്‍ ഉണങ്ങിയതിന്റെ അവസ്ഥ എന്താകും?'അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍, കൂട്ടിലടച്ച തത്തയായിരുന്നു സിബിഐ. അമിത് ഷായുടെ കീഴില്‍ കൂടു തുറന്നു വിട്ട കടുവയാണ് സിബിഐ. ആന്റണിയും മന്‍മോഹന്‍ സിങ്ങുമൊഴിച്ച് സകല കോണ്‍ഗ്രസുകാരും ജാഗ്രത! ജയശങ്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക