Kerala

പി ജെ ജോസഫ് സ്വയം കോവിഡ് നിരീക്ഷണത്തിൽ

സമീപ ദിവസങ്ങളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചതായി എംഎൽഎ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: പി ജെ ജോസഫ് എംഎൽഎ സ്വയം കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കരിങ്കുന്നത്ത്‌ പങ്കെടുത്ത പരിപാടിയിൽ ഒപ്പമുണ്ടായിരുന്ന പഞ്ചായത്ത് അംഗത്തിന് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎൽഎ നിരീക്ഷണത്തിൽ പ്രവേശിച്ചത്. ചൊവ്വാഴ്ചയാണ് ഇരുവരും ഒന്നിച്ച് പരിപാടിയിൽ പങ്കെടുത്തത്. നിരീക്ഷണത്തിലായതിനാൽ സമീപ ദിവസങ്ങളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു.

ഇടുക്കിയിൽ ഇന്ന് 100 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 15 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'