തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 84.33 ആണ്. 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സർക്കാർ സ്കൂളുകളിൽ 83.04 ശതമാനം വിജയം നേടിയതായും ഫലം പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ അറിയിച്ചു.
71 സ്കൂളുകൾക്ക് നൂറുമേനി വിജയം. സ്പെഷൽ സ്കൂളുകളിൽ 98.64 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോട് ജില്ലയിൽ 87.44 ശതമാനമാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 78 ശതമാനം. എയ്ഡഡ് മേഖലയിൽ 86.36 ശതമാനവും അൺ എയ്ഡഡ് മേഖലയിൽ 77.34 ശതമാനവും വിജയം നേടി.
14,224 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിട്ടുണ്ട്. ടെക്നിക്കൽ, ആർട്ട് ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷാ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. prdlive, Saphalam 2019, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
പ്ലസ് വണ്ണിന് മറ്റന്നാൾ മുതൽ ( മെയ് 10 ) അപേക്ഷിക്കാം. ട്രയൽ അലോട്ട് മെന്റ് 20 ്. ആദ്യ അലോട്ട് മെന്റ് 22 ന് നടക്കും. ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും. ഇതാദ്യമായാണ് ഒന്നാം ക്ലാസു മുതൽ 12-ാം ക്ലാസ് വരെ ഒരേ ദിവസം ക്ലാസുകൾ ആരംഭിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates