Kerala

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന് 

അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ഏകജാലകരീതിയിലുള്ള മുഖ്യ അലോട്ട്‌മെന്റ് പ്രക്രിയയിലെ രണ്ടാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ്  ഇന്നും നാളെയും ജൂണ്‍ ഒന്ന് തീയതികളില്‍ നടക്കും. താത്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. 

അലോട്ട്‌മെന്റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്‌കൂളില്‍ ഫീസടച്ച് നിര്‍ബന്ധമായി ജൂണ്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥിരപ്രവേശനം നേടണം. വിശദാംശങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭ്യമാകും. 

നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂണ്‍ 12 മുതല്‍ അപേക്ഷ സ്വീകരിക്കും. ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്കാം. സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ രണ്ടാം അലോട്ട്‌മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു. ംംം.വരെമു.സലൃമഹമ.ഴീ്.ശി ലെ വെബ്‌സൈറ്റിലെ  'Sports Allotment Results'  എന്ന ലിങ്കിലൂടെ എട്ട് അക്കങ്ങളുള്ള സ്‌പോര്‍ട്‌സ് അപേക്ഷാ നമ്പരും ജനനത്തീയതിയും നല്‍കി ജില്ല സെലക്ട് ചെയ്ത് റിസള്‍ട്ട് പരിശോധിക്കാം. 

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ലിങ്കില്‍ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ടെടുത്ത് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും നല്‍കിയ സ്‌കോര്‍കാര്‍ഡ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് മികവു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ പ്രവേശനത്തിനായി മേയ് 30ന് രാവിലെ 10 മുതല്‍ ഹാജരാകണം. ഒന്നാം അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ ആവശ്യമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക