Kerala

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ആളപായമില്ല

കൊളത്തൂര്‍ കുണ്ടംകുഴിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബി കെ ദാമോദരന്‍ ജോത്സ്യരുടെ വീട്ടിലാണ് അപകടം ഉണ്ടായത്. 

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കൊളത്തൂര്‍ കുണ്ടംകുഴിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബി കെ ദാമോദരന്‍ ജോത്സ്യരുടെ വീട്ടിലാണ് അപകടം ഉണ്ടായത്. 
താഴത്തെ നിലയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. 
കനത്ത മഴയെ തുടര്‍ന്ന് വീട്ടുകാര്‍ ശബ്ദം കേട്ടില്ല.


പുലര്‍ച്ചെ കിടപ്പുമുറിയിലേക്ക് പുക എത്തിയത് കണ്ട് നോക്കിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടത്. വീടിനും ഗൃഹോപകരണങ്ങള്‍ക്കും  സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി