Kerala

ബാലഭാസ്‌കറിന് ബോധം തെളിഞ്ഞു; ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി

ബാലഭാസ്‌കറിന് ബോധം തെളിഞ്ഞു; ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി. ബാലഭാസ്‌കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാല്‍, പൂര്‍ണമായി ബോധം വീണിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

രക്തസമ്മര്‍ദം സാധാരണനിലയായി. ശനിയാഴ്ച രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാന്‍ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാല്‍ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. 

ബാലഭാസ്‌കറിന്റെ വലതുകാല്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കല്‍ സംഘം. വെന്റിലേറ്ററിലാണ് ബാലഭാസ്‌കര്‍. 

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷ്മിയും വെന്റിലേറ്ററിലാണ്. െ്രെഡവര്‍ അനൂപിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു. ഏക മകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്‌കറിനെയും ലഷ്മിയേയും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

​Jantar Mantar Protest: രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; സിജെപി

യു.ജി.സി യോഗ്യതയുണ്ടോ? സർക്കാർ സ്ഥാപനത്തിൽ പ്രിൻസിപ്പൽ ആകാം, നിരവധി ഒഴിവുകൾ

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി