Kerala

മലയാളത്തിലെ യുവ നടന്‍ ഗോവയില്‍ മരിച്ച നിലയില്‍

മലയാളത്തിലെ യുവ നടന്‍ ഗോവയില്‍ മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മലയാള ചലച്ചിത്ര നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു. 

കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍നിന്ന് ഗോവയില്‍ എത്തിയ മാതാവ് മൃതദേഹം തിരിച്ചറിഞ്ഞു. പ്രമുഖ നിര്‍മാതാവ് ആയിരുന്ന പികെആര്‍ പിള്ളയുടെ മകനാണ്. മോഹന്‍ലാല്‍ നായകന്‍ ആയ ചിത്രം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

(ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം)
 

സെക്കന്‍ഡ് ഷോയിലൂടെയാണ് സിദ്ധു മലയാള സിനിമയില്‍ ശ്രദ്ധേയനായത്. പിന്നീട് ഏതാനും സിനിമകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനിയിച്ചു. 

സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള്‍ ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന്‍ സിജെപി

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ