Kerala

യോഗക്കിടെ കാല്‍ വഴുതിവീണു; ചെന്നിത്തലയുടെ കൈക്ക് പരിക്ക് 

പ്രഭാത വ്യായാമത്തിനിടെയുണ്ടായ വീഴ്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടതു കൈക്ക് പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രഭാത വ്യായാമത്തിനിടെയുണ്ടായ വീഴ്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടതു കൈക്ക് പരിക്ക്. ഉള്ളം കൈക്ക് താഴെ കൈപ്പത്തിയോടു ചേര്‍ന്ന ഭാഗത്ത് അസ്ഥിക്കു നേരിയ പൊട്ടലുണ്ട്. പരിശോധനയ്ക്കു ശേഷം പ്ലാസ്റ്ററിട്ടു. ആറാഴ്ച അങ്ങനെ തുടരേണ്ടി വരും. 

സ്ഥിരമായി യോഗ ചെയ്യുന്ന ചെന്നിത്തല പ്രഭാത വ്യായാമത്തിനിടെ കാല്‍ വഴുതിയപ്പോള്‍ കൈ കുത്തിയതാണ് പരുക്കിനു കാരണമായത്. മുന്‍നിശ്ചയിച്ച പൊതുപരിപാടികള്‍ക്കൊന്നും മാറ്റമില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

Delhi Protest: ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ

രഞ്ജിയില്‍ കേരളം 395ന് പുറത്ത്; ജാര്‍ഖണ്ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്