Kerala

വയനാട്ടില്‍ നിന്നും ചാടിപ്പോയ കോവിഡ് രോഗി മൈസൂരില്‍

കോവിഡ്  കെയര്‍ സെന്ററില്‍ നിന്നും ചാടിപ്പോയ  രോഗിയെ പൊലീസ് മൈസൂരൂവില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  കോവിഡ്  കെയര്‍ സെന്ററില്‍ നിന്നും ചാടിപ്പോയ  രോഗിയെ പൊലീസ് മൈസൂരൂവില്‍ കണ്ടെത്തി. ദ്വാരക സിഎഫ്എല്‍ടിസിയില്‍ നിന്നും ചാടിപ്പോയ കര്‍ണാടക ചാമരാജ് നഗര്‍ സ്വദേശിയെയാണ്  മൈസൂരിവില്‍ മാനന്തവാടി പൊലീസ് കണ്ടെത്തിയത്. ചരക്ക് വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  കണ്ടെത്തിയത്.  

തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ്  സിഎഫ്എല്‍ടിസിയില്‍ നിന്നും ഇയാള്‍ ചാടിയത്.  ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയില്‍   രാത്രിയില്‍തന്നെ കേസ് എടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കോവിഡ് രോഗി ചാടിപ്പോയെന്ന് വാര്‍ത്ത പരന്നതോടെ മാനന്തവാടിയിലും പരിസരങ്ങളും ആശങ്കയിലായി.

ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ഇയാളെ മൈസൂരുവില്‍ കണ്ടെത്തിയത്. ദ്വാരകയില്‍ നിന്നും ഓട്ടോ വിളിച്ച്  മീനങ്ങാടിയിലേക്കാണ് ആദ്യം പോയത്. ഇവിടെനിന്നും കര്‍ണാടകയിലേക്ക്  വാഹനം ലഭിക്കാത്തതിനാല്‍  രാത്രി പത്തോടെ ചരക്ക് ലോറിയില്‍  തിരികെ മാനന്തവാടിയിലേക്ക് വന്നു.  ഇവിടെനിന്നും തലശ്ശേരിയിലേക്ക് പോയി. തലശ്ശേരിയില്‍ നിന്നും ചരക്ക് ലോറിയില്‍  ചൊവ്വാഴ്ച രാവിലെ  മൈസൂരുവിലേക്ക്  പോകുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺ​ഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബം​ഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന്‍ വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന്‍ രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി