Kerala

#വര്‍ഗീയത തുലയട്ടെ, ഷാജി പാപ്പന്റെ ചിത്രം; എംഎം മണിയുടെ ട്രോള്‍

#വര്‍ഗീയത തുലയട്ടെ, ഷാജി പാപ്പന്റെ ചിത്രം, കെഎം ഷാജിയെ ട്രോളി എംഎം മണി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനിടെ വര്‍ഗീയ പ്രചാരണം നടത്തിയതിന് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യത കല്‍പ്പിക്കപ്പെട്ട കെഎം ഷാജിയെ ട്രോളി മന്ത്രി എംഎം മണി. ആട് സിനിമയിലെ ഷാജി പാപ്പന്റെ ചിത്രം, വര്‍ഗീയത തുലയട്ടെ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്താണ് മന്ത്രി മണി പ്രതികരിച്ചു. 

കെഎം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു തൊട്ടു പിന്നാലെയാണ് എംഎം മണിയുടെ പ്രതികരണം. ആട് സിനിമയില്‍ ഷാജി പാപ്പനെ കൂട്ടാളികള്‍ ചുമന്നുകൊണ്ടുപോവുന്ന ചിത്രമാണ് എംഎം മണി ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി, എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്്. ആറു വര്‍ഷത്തേക്കാണ് അയോഗ്യത.

ഇസ്ലാം മതസ്ഥരുടെ ഇടയില്‍ വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ടു ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ ഷാജിയുടെ നേതൃത്വത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നികേഷ് ഹര്‍ജി നല്‍കിയത്. കെഎം ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അവകാശമില്ലെന്ന് ജസ്റ്റിസ് പിഡി രാജന്‍ വിധിയില്‍ വ്യക്തമാക്കി. നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.

വാശിയേറിയ പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ നികേഷ് കുമാറിനെ 2642 വോട്ടിനാണ് മുസ്ലിം ലീഗിലെ കെഎം ഷാജി തോല്‍പ്പിച്ചത്. 

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കെഎം ഷാജി അറിയിച്ചു. സ്‌റ്റേ അപേക്ഷ നല്‍കുമെന്നും വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും ഷാജി പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മതേതരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് ഷാജി പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം