Kerala

വീണ്ടും കോവിഡ് മരണം ; കോതമംഗലം സ്വദേശി മരിച്ചു

കോവിഡ് പോസിറ്റീവ് അയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോതമംഗലം താണിക്കുന്നേല്‍ ടി വി മത്തായി ആണ് മരിച്ചത്. 67 വയസ്സായിരുന്നു.

കോവിഡ് പോസിറ്റീവ് അയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇദ്ദേഹത്തിന് ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നു.

മലപ്പുറം സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. 

സംസ്ഥാനത്ത് ഇത് വരെ 170 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേരള സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത് 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു