Kerala

വൈദികന്റെ കൊലപാതകം: പ്രതി മുന്‍ കപ്യാര്‍ പിടിയില്‍

മലയാറ്റൂരില്‍ വൈദികന്‍കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാറ്റൂരില്‍ വൈദികന്‍കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. കൊച്ചി ചേരാനെല്ലൂര്‍ സ്വദേശിയായ ഫാദര്‍ സേവ്യര്‍ തേലക്കാടിനെയാണ് (52) ജോണി കുത്തി കൊലപ്പെടുത്തിയത്. സംഭത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടയായിരുന്നു സംഭവം. കുരിശുമലയിലേക്കുള്ള യാത്രയ്ക്കിടെ ആറാം സ്ഥലത്ത് വച്ചാണ് ജോണി, സേവ്യറെ കുത്തിയത്. വയറ്റിലും ഇടതു തുടയിലുമാണ് സേവ്യറിന് കുത്തേറ്റത്. ഉടനെ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ജോണിക്ക് വികാരിയോടുള്ള മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ മയക്കുമരുന്നിന്റെ വന്‍ ശേഖരം

'ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം'; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍, ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ടയാള്‍ പിടിയില്‍, പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്‍മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'