Kerala

സിപിഎം സമരം തടഞ്ഞ എസ്‌ഐയ്ക്ക് കരണത്തടി

സിപിഎം മാര്‍ച്ച് തടഞ്ഞ എസ്‌ഐക്ക് കരണത്ത് അടി കിട്ടി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം നടത്തിയ മാര്‍ച്ചിലാണ് എസ്‌ഐയ്ക്ക് അടികിട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: സിപിഎം മാര്‍ച്ച് തടഞ്ഞ എസ്‌ഐക്ക് കരണത്ത് അടി കിട്ടി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സിപിഎം നടത്തിയ മാര്‍ച്ചിലാണ് എസ്‌ഐയ്ക്ക് അടികിട്ടിയത്. പ്രതിഷേധ മാര്‍ച്ച് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയതോടെ പൊലീസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. 

നേതാക്കള്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ നീല ഷര്‍ട്ട് ഇട്ട യുവാവ് പ്രകോപനം സൃഷ്ടിക്കാതെ നിന്നിരുന്ന എസ്‌ഐ ഗോപാലന്റെ കരണത്തടിച്ചു. വീണ്ടും മര്‍ദിക്കാന്‍ ഒരുങ്ങിയപ്പോള്‍ മറ്റു പൊലീസുകാരും നേതാക്കളും ചേര്‍ന്ന് യുവാവിനെ പിടിച്ചുമാറ്റുകയായിരുന്നു.

പിന്നീട് ഇയാള്‍ സമരസ്ഥലത്തുനിന്ന് അപ്രത്യക്ഷനായി. അടുത്തിടെ ആലത്തിയൂരിലും താഴേപ്പാലത്തും വച്ച് പൊലീസിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു സിപിഎംകാരനെതിരെയും ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്