Kerala

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. തായിഫിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറ സ്വദേശി സിദ്ദിഖ് (50) മരിച്ചത്. കൂടാതെ ഒരു മാസം മുന്‍പ് ദമ്മാമില്‍വെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂര്‍ മാള മേലാറ്റൂര്‍ സ്വദേശി സിജോ ആന്റണിയും മരിച്ചു. 

തായിഫ് നഗരത്തില്‍ നിന്ന് 80 കി മി അകലെ തുറബ  ബീഷ റോഡിലാണ് അപകടമുണ്ടായത്. കൂടാതെ ഈ അപകടത്തില്‍ ഒരാള്‍ കൂടി മരിക്കുകയും ഒരു മലയാളിക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്