Kerala

ഹാദിയ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എസ്‌ഐഓ പരാതി നല്‍കി

ഡോ. ഹാദിയക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിന് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കി രക്ഷിതാക്കളുടെ കൂടെ അയച്ച ഡോ. ഹാദിയക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

സംരക്ഷണത്തില്‍ അയച്ചതാണെങ്കിലും ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഹാദിയ കഴിയുന്നത്. അവസരം കിട്ടിയപ്പോള്‍ താന്‍ ആര്‍എസ്എസ് തടവിലാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ഹാദിയ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ അറിയിച്ചിരുന്നതായും വിവരമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

​Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ