Kerala

ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു

കോവിഡ് വ്യാപനം തടയുന്നതിനായുളള മുന്‍കരുതലിന്റെ ഭാഗമായി കേരള ഹൈക്കോടതി അടച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനായുളള മുന്‍കരുതലിന്റെ ഭാഗമായി കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെ അടച്ചിടാനാണ് ഹൈക്കോടതി തീരുമാനിച്ചത്.

അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ പരിഗണിക്കും. ഹേബിയസ് കോര്‍പ്പസ് അടക്കമുളള ഹര്‍ജിളാണ് ഈ ദിവസങ്ങളില്‍ പരിഗണിക്കുക. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറലും അഭിഭാഷക അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. ഇത് കക്കിലെടുത്താണ് നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍