ജില്ലാ കലക്ടർ പ്രതിഷേധക്കാരുമായി സംസാരിക്കുന്നു  ടിവി ദൃശ്യം
Kerala

എല്‍ദോസിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, ട്രെഞ്ചിങ് ഇന്ന് തുടങ്ങും, സോളാര്‍ വേലി സ്ഥാപിക്കും; നാട്ടുകാര്‍ക്ക് കലക്ടറുടെ ഉറപ്പ്

എല്‍ദോസിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ശുപാര്‍ശ നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി. ഇതില്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ തന്നെ കൈമാറി. എല്‍ദോസിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ശുപാര്‍ശ നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

വന്യജീവി ശല്യത്തില്‍ പ്രതിഷേധിച്ച് എല്‍ദോസിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് നാട്ടുകാരുമായി ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പുലര്‍ച്ചെ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശത്തെ എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഇന്നു തന്നെ തുടങ്ങുമെന്ന് കലക്ടര്‍ അറിയിച്ചു.

അഞ്ചുദിവസത്തിനുള്ളില്‍ വഴി വിളക്ക് പുനഃസ്ഥാപിക്കും. സോളാര്‍ തൂക്കുവേലി സ്ഥാപിക്കാനുള്ള ജോലി ഉടനെ ആരംഭിക്കും. സോളാര്‍ വേലി സ്ഥാപിക്കാനുള്ള ജോലി 21-ന് പുനരാരംഭിക്കും. 27- ന് നേരിട്ട് വന്ന് ജോലികള്‍ അവലോകനം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ആര്‍ആര്‍ടിക്ക് വാഹന സൗകര്യം ഉറപ്പാക്കും. വാഹനത്തിനായി എംഎല്‍എ ഫണ്ട് അനുവദിക്കും. അതുവരെ വാഹനം വാടകയ്ക്കെടുക്കും എന്നീ കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം