13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവുശിക്ഷ 
Kerala

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അസം സ്വദേശിയായ 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 100 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ബന്ധുവായ 42 വയസ്സുകാരനെയാണ് പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അഞ്ച് വ്യത്യസ്ത വകുപ്പുകളിലായി 20 വര്‍ഷം വീതം തടവ് കണക്കാക്കിയാണ് ആകെ നൂറ് വര്‍ഷത്തെ ശിക്ഷ വിധിച്ചിരിക്കുന്നത്.

2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 10 ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് ജഡ്ജി ഉത്തരവിട്ടു.

അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായകമായ ഈ വിധിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായത്.

Accused sentenced to 100 years in prison for the sexual assault and impregnation of a 13-year-old girl from Assam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

'ഓര്‍മ്മയുണ്ടോ?, പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ഒരു ഗ്രാമത്തെ?; ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാര്‍'

ആയുഷ് മിഷനിൽ സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ അസിസ്റ്റ​ന്റ മാനേജ‍ർ തസ്തികകളിൽ ഒഴിവ്

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

SCROLL FOR NEXT