Donald Trump , gst reform, medicines 
Kerala

ഒരുലക്ഷം ഡോളർ പുതിയ എച്ച്-1ബി വിസ അപേക്ഷകർക്ക് മാത്രം, ജിഎസ്ടി ആനുകൂല്യം നാളെ മുതൽ ജനങ്ങളിലേക്ക്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

 ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി അമേരിക്ക. എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

നിലവിലെ ഉടമകളെ ബാധിക്കില്ല, ഒരുലക്ഷം ഡോളര്‍ പുതിയ എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് മാത്രം; ഒറ്റത്തവണ ഫീസ് എന്ന് വൈറ്റ് ഹൗസ്

Donald Trump

ജിഎസ്ടി ആനുകൂല്യം നാളെ മുതല്‍ ജനങ്ങളിലേക്ക്; പലചരക്കിന്റെയും തുണിത്തരങ്ങളുടെയും മരുന്നുകളുടെയും വില കുറയും; പട്ടിക ഇങ്ങനെ

gst reform

സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള 4 ജിഎസ്ടി നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടായി കുറയ്ക്കാനുള്ള നിര്‍ണായക കേന്ദ്രശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് പരിഷ്‌കരണത്തിന് വഴിതുറന്നത്. നിലവില്‍ 12%, 28% എന്നീ നിരക്കുകള്‍ ബാധകമായിരുന്ന ഒട്ടേറെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി യഥാക്രമം 5%, 18% എന്നി സ്ലാബുകളിലേക്കു കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.

'33 ജീവന്‍രക്ഷാ മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി'; നാളെ മുതല്‍ സംസ്ഥാനത്ത് മരുന്നു വില്‍പ്പന കുറഞ്ഞ വിലയില്‍

Medicines to be sold at lower prices in the state from tomorrow

ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റു; തിരുവനന്തപുരത്ത് യുവാവിന്റെ വാരിയെല്ലിന് പരിക്ക്

young man in Thiruvananthapuram sustained rib injuries after being attacked by wild elephant

കാണാം, 'സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍'! ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

ഇന്ത്യൻ ടീം (Asia Cup 2025)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT