ധ്യാന്‍രാജ്  
Kerala

പത്താം ക്ലാസുകാരന്‍ ബെല്‍റ്റില്‍ തൂങ്ങി ജീവനൊടുക്കി; മാര്‍ക്ക് കുറഞ്ഞ വിഷമത്തിലെന്ന് സംശയം

ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കാഞ്ഞങ്ങാട്: പത്താംക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ ബെല്‍റ്റില്‍ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര, കീക്കാനിലെ ധ്യാന്‍രാജ് (15) ആണ് മരിച്ചത്. കാസര്‍കോട് ബിഇഎംഎച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് ധ്യാന്‍രാജിനെ വീടിന്റെ മച്ചില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. മംഗളൂരു കലക്ടറേറ്റ് ഓഫിസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ്. സഹോദരി: തന്‍വി

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 1056, 0471 2552056)

10th std student ends life over low marks in exam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അധികാരത്തിന്റെ പിരമിഡ് മാറ്റണം'; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം

58 കൊല്ലമായി കാത്തിരിക്കുന്നു, യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ കറുത്ത വർ​ഗക്കാരൻ; ചരിത്രം രചിക്കുമോ ബെൻ ഷെൽട്ടൻ?

'വേടന് കൈ കൊടുക്കുന്നതിൽ എന്താ കുഴപ്പം ?, ഞാൻ സത്യമായിട്ടും കണ്ടില്ല'; വിമർശനത്തിന് പിന്നാലെ ഉണ്ണിമായ

KITFRA: ജനറൽ മാനേജർ ഒഴിവ്, എഞ്ചിനീയറിങ് ബിരുദക്കാർക്ക് അപേക്ഷിക്കാം

ഗണങ്ങളുടെ അധിപൻ, എന്തുകൊണ്ട് ആദ്യം ആരാധിക്കുന്നു?; ഗണപതിയുടെ ഒടിഞ്ഞ കൊമ്പിന്റെ കഥ എന്ത്?, അറിയാം വിനായക ചതുർഥിയുടെ പ്രാധാന്യം