ദത്തൻ 
Kerala

തിരുവനന്തപുരത്ത് 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ച നിലയിൽ

തിരുവനന്തപുരത്ത് 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന്‌ വീണ് മരിച്ച നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിതുരയിൽ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത്. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്സിൽ നിന്ന് വീണായിരുന്നു മരണം. ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ്‌ കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT