പ്രതീകാത്മക ചിത്രം 
Kerala

സ്ത്രീകളുടെ കുളിസീന്‍ പകര്‍ത്തി; 12 കാരന്‍ പിടിയില്‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് പീഡനം; വ്യാപാരി അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത്  ഫോണില്‍ പകര്‍ത്തുന്നതിനിടെ പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെ പിടികൂടി ചോദ്യെ ചെയ്തപ്പോള്‍ തെളിഞ്ഞത് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് വ്യാപാരി അറസ്റ്റിലായി. കാസര്‍കോട് രാജപുരം സ്വദേശി രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നത് രമേശന് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ നിരവധി വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. 

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രമേശന്‍ തന്നെ പിഡീപ്പിക്കാറുള്ള കാര്യവും കുട്ടി പുറത്തുപറഞ്ഞത്. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നല്‍കിയുമായിരുന്നു പീഡനം. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ 45 കാരനായ രമേശനെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. വേറെ കുട്ടികളെയും ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT