Kerala

12 ദിവസം കൊണ്ട് രോ​ഗികളുടെ എണ്ണം ഇരട്ടിയായി; കേരളത്തിൽ കോവിഡ് ബാധിതർ 2000 കവി‍ഞ്ഞു

1174 പേരാണ് നിലവിൽ ചികിത്സയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 91 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2005 പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം രോ​ഗം സ്ഥിരീകരിച്ചത്. 1174 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ജനുവരി 30നാണ് കേരളത്തിൽ ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം 27ന് രോ​ഗികളുടെ എണ്ണം ആയിരം കടന്നെങ്കിൽ പിന്നീടുള്ള 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ഈ രണ്ടാഴ്ചയ്ക്കിടയിൽ മരണവും ഇരട്ടിയായി. മലപ്പുറം (163), പാലക്കാട് (158), തൃശൂർ (114) ജില്ലകളിൽ നിലവിൽ നൂറിലേറെ പേർ ചികിത്സയിലുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 27പേർ തൃശൂർ ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അഞ്ച് പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള നാല് പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും, പാലക്കാട് ജില്ലയിൽ നിന്ന് ഒരാൾക്കും ഇന്നലെ രോ​ഗബാധ കണ്ടെത്തി.

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഇതുവരെ 814 പേരാണ് രോഗമുക്തരായത്. ഇന്നലെ മാത്രം ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം