തസ്മിൻ ബീ​ഗം 
Kerala

തിരുവനന്തപുരത്ത് 13 കാരിയെ കാണാനില്ല

തിരച്ചിൽ ഊർജിതം, വിവരം കിട്ടുന്നവർ കൈമാറണമെന്നു പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകൾ തസ്മിൻ ബീ​ഗത്തെയാണ് കാണാതായത്. അയൽ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടർന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ‌‌

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാ​ഗിൽ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഒരു മാസം മുൻപാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ലെന്നു പൊലീസ് പറയുന്നു. കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി