sexual assault case 
Kerala

ആലപ്പുഴയില്‍ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് നാലുവര്‍ഷമായി നിരന്തരം പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍; കൊടും ക്രൂരത

പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, പിതാവിന്റെ സഹോദരിയുടെ മകന്‍, മറ്റൊരു ബന്ധു എന്നിവരാണ് പെണ്‍കുട്ടിയെ പലതവണകളായി ലൈംഗികമായി പീഡിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പുന്നപ്രയില്‍ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. നാലുവര്‍ഷമായി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറയുന്നു. പിതാവ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എട്ടുവയസിലാണ് മാതാവിന്റെ സഹോദരന്‍ ആദ്യമായി കുട്ടിയെ പീഡിപ്പിക്കുന്നത്. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് പോക്‌സോ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.

പിതാവിന്റെ ആദ്യഭാര്യയിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയതോടെ പിതാവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു ആദ്യം പീഡനത്തിന് ഇരായത്. പിന്നാലെ പിതൃ സഹോദരി കുഞ്ഞിനെ ദ്രോഹോപദ്രവം ഏല്‍പ്പിച്ചതോടെയാണ് ശിശുക്ഷേമസമിതിയിലേക്ക് മാറ്റിയത്.

2022ലാണ് സിഡബ്ല്യുസിയില്‍ നിന്ന് പിതാവ് കുട്ടിയെ ഏറ്റെടുക്കുന്നത്. അതിനുശേഷം പിതാവിനൊപ്പം ബന്ധുവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. അവിടെ നിന്നാണ് കൂടുതല്‍ ബന്ധുക്കളില്‍ നിന്ന്് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. നാലുവര്‍ഷമായി ബന്ധുക്കളില്‍ നിന്ന് തുടര്‍ച്ചയായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി.

പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, പിതാവിന്റെ സഹോദരിയുടെ മകന്‍, മറ്റൊരു ബന്ധു എന്നിവരാണ് പെണ്‍കുട്ടിയെ പലതവണകളായി ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഈ കുട്ടി കുട്ടിയുടെ മാതാവിനോട് വിവരം പറഞ്ഞു. കൗണ്‍സിലറായ മാതാവ് ഇക്കാര്യം പൊലീസില്‍ അറിയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

14-Year-Old Girl Brutally Assaulted by Father and Relatives in Punnapra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ട് എണ്ണുംമുന്‍പേ അടി തുടങ്ങി; മുഖ്യമന്ത്രി തര്‍ക്കം പാര്‍ട്ടിക്ക് ഗുണകരമല്ല; മത്സരിക്കാന്‍ ആവശ്യപ്പെട്ടവര്‍ ഡല്‍ഹിയില്‍ വന്ന് മാറ്റിപ്പറഞ്ഞു'

'കള്ളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ'; രൂക്ഷമായി പ്രതികരിച്ച് അനുശ്രീ

'സ്വർ​ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും'; സഹോദരിക്ക് ആശംസകളുമായി ഷൈൻ

പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

SCROLL FOR NEXT