പ്രതീകാത്മക ചിത്രം 
Kerala

ഇടുക്കിയിൽ 14കാരി പ്രസവിച്ച സംഭവം; ബന്ധു അറസ്റ്റിൽ

ഇടുക്കിയിൽ 14കാരി പ്രസവിച്ച സംഭവം; ബന്ധു അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: 14 വയസുള്ള പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസൺവാലി സ്വദേശിയായ ബന്ധുവാണ് പിടിയിലായത്. കഴിഞ്ഞ മാസം 29ന് ആണ് 14 കാരി അടിമാലി താലൂക് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചുപോയതാണ്. അമ്മ പെരുമ്പാവൂരിൽ വീട്ടു ജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് പെൺകുട്ടിയെ ബൈസൺവാലിയിലെ ബന്ധു വീട്ടിലാക്കുകയായിരുന്നു. ബൈസൺവാലിയിലെ ബന്ധുവിന് നാലും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്. 

2020 ഡിസംബറിൽ ഈ വീട്ടിൽ വച്ച് ബന്ധു തന്നെയാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. ശേഷം ഗർഭിണിയായ വിവരവും മറച്ചുവച്ചു.  പെൺകുട്ടിക്ക് അസഹ്യമായ വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.

അടിമാലി താലൂക്കാശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് രാജാക്കാട് പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് അറസ്റ്റ്. 

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.  ആശുപത്രിയിലെ നിരീക്ഷണത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ഇവിടെ നിന്ന് ഇരുവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി